ബാര്‍ കോഴ: ചെന്നിത്തലയ്ക്ക് ഒരു കോടിയും, വി എസ് ശിവകുമാറിന് 25 ലക്ഷവും കെ ബാബുവിന് 50 ലക്ഷവും നല്‍കിയെന്ന് ബിജു രമേശ്

author

തിരുവനന്തപുരം: ബാര്‍ കോഴ കേസില് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. ബാര്ക്കോഴ കേസില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്ഗ്രസ് നേതാക്കള്ക്കും ബാര് മുതലാളിമാരില് നിന്നും പിരിച്ചെടുത്ത തുക നല്കിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.

കെപിസിസി ഓഫീല് രണ്ടുകോടി രൂപ എത്തിച്ചു നല്കിയെന്നാണ് ബിജു രമേശ് പറയുന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് രണ്ടുകോടി രൂപ നല്കിയെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.

ബാര് മുതലാളിമാരില് നിന്ന് 10 കോടി രൂപയാണ് പിരിച്ചെടുത്തത് ഇതില് രമേശ് ചെന്നിത്തലയ്ക്ക് 1 കോടി രൂപയും മുന് മന്ത്രി വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്കിയെന്നാണ് ബിജു രമേശിന്റെ ആരോപണം. ബാര് ലൈസന്സ് ഫീസ് ഉയര്ത്താതിരിക്കാന് കോണ്ഗ്രസ് നേതാക്കള് പണം ആവശ്യപ്പെട്ടിരുന്നതായും ബിജു രമേശ് പറയുന്നു. മുന് എക്സൈസ് മന്ത്രി കെ ബാബുവിനും പണം നല്കിയതായി ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.

ബാര്ക്കോഴ കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്ട്ട് ഇന്നലെ പുറത്തുവന്നിരുന്നു ചെന്നിത്തലയാണ് കെ എം മാണിക്കെതിരായ ബാര്ക്കോഴ കേസിന്റെ സൂത്രധാരന് എന്നാണ് റിപ്പോര്ട്ടില് പറയുന്നത്. കെ എം മാണിയെ സമ്മര്ദത്തിലാക്കി മുഖ്യമന്ത്രിയാവുന്നതിന് കെ എം മാണിയുടെ പിന്തുണ നേടുകയെന്നതുമായിരുന്നു ലക്ഷ്യമെന്നും റിപ്പോര്ട്ടില് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചെന്ന ശബ്ദസന്ദേശം; കളമശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചെന്ന ശബ്ദസന്ദേശം നല്‍കിയ കളമശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ്, ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചതെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടിരുന്നു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്‌സുമാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ജലജകുമാരി കൈമാറിയതെന്ന് പറയുന്ന […]

Subscribe US Now