ബാര്‍ കോഴ : ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കും

author

ബാര്‍ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും പരിശോധിക്കും.
വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളില്‍ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു പറഞ്ഞിരുന്നു. കോഴ നല്‍കിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കാനൊരുങ്ങുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളില്‍ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. പൂജപ്പുര വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ആരോപണത്തില്‍ കഴമ്ബുണ്ടെങ്കില്‍ കേസെടുത്തന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെതെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബാര്‍ കോഴ വിവാദത്തില്‍ കൂടുതല്‍ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തുലാവര്‍ഷമെത്തി; സംസ്ഥാനത്ത് മഴ തുടരും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വരവറിയിച്ച്‌ തുലാവര്‍ഷം. മലയോര മേഖലകളില്‍ അടക്കം പലയിടത്തും ഇന്നലെ രാത്രി മുതല്‍ മഴ. ഒക്‌ടോബര്‍ 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ നിന്ന് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങി. ഉച്ചക്ക് രണ്ട് മുതല്‍ പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ കൂടാം. അതിനാല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്ന് മുന്നറിയിപ്പ്. കേരളത്തില്‍, പ്രത്യേകിച്ച്‌ […]

You May Like

Subscribe US Now