ബാറുടമകള്‍ പണം പിരിച്ചില്ലെന്ന വാദം തെറ്റ്; തെളിവ് പുറത്തുവിട്ട് ബിജു രമേശ്

author

തിരുവനന്തപുരം: ബാറുടമകള്‍ പണം പിരിച്ചിട്ടില്ലെന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. സുനില്‍ കുമാറിന്‍റെ വാദം തള്ളി ബാറുടമ ബിജു രമേശ്. സുനില്‍കുമാറിന്‍റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും ബിജു രമേശ് പുറത്തുവിട്ടു. ബാറുടമകള്‍ 27.79 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് റിപ്പോര്‍ട്ടാണ് ബിജു രമേശ് പുറത്ത് വിട്ടത്.

ബാര്‍ ഉടമകള്‍ പണം പിരിക്കുമ്ബോള്‍ വി. സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും ബിജു രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ബിജു രമേശ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജു രമേശ് ഉന്നയിച്ചത്. ബാറുടമകള്‍ പിരിച്ച പണം രമേശ് ചെന്നിത്തലക്ക് നല്‍കിയെന്നും ഇതേക്കുറിച്ച്‌ പൊലീസിനോട് പറയരുതെന്ന് രമേശ് ചെന്നിത്തല അപേക്ഷിച്ചെന്നുമായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍.

എന്നാല്‍ ബാറുടമകളോ സംഘടനകളോ ആര്‍ക്കും പണം പിരിച്ച്‌ നല്‍കിയിട്ടില്ലെന്നാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍ കുമാര്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

കര്‍ഷക നിയമത്തിനെതിരായ ദില്ലി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി. ഡല്‍ഹി നിരംഗാരി സമാഗം ഗ്രൗണ്ടില്‍ കര്‍ഷകര്‍ക്ക് സമ്മേളിക്കാമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. കര്‍ഷക മാര്‍ച്ചിന് നേരെ വിവിധ ഇടങ്ങളില്‍ പൊലീസ് ബലപ്രയോഗം നടത്തി. ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക […]

You May Like

Subscribe US Now