തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് മാന്ത്രികന് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ടു കലാഭവന്‍ സോബിനെ സിബിഐ വീണ്ടും നുണപരിശോധനയ്ക്കു വിധേയമാക്കും . നുണ പരിശോധനയ്ക്കായി നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നു അറിയിച്ച് അന്വേഷണ സംഘം സോബിക്കു നോട്ടീസ് അയച്ചു .
കഴിഞ്ഞ ദിവസം കലാഭവന്‍ സോബിയടക്കമുള്ളവരെ സിബിഐ നുണ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു . ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് വീണ്ടും നുണ പരിശോധനയ്ക്കു വിധേയമാക്കുന്നതെന്ന് സിബിഐ നോട്ടീസില്‍ പറയുന്നു .
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്കു ബന്ധമുണ്ടെന്ന് അപകടം നടന്ന് അല്പ സമയത്തിനുള്ളില്‍ ഇവിടെയെത്തിയ കലാഭവന്‍ സോബി ആരോപിച്ചിരുന്നു.