ബാലുശ്ശേരിയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസ് സ്‌റ്റേഷനു മുകളില്‍നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു

author

കോഴിക്കോട് | ബാലുശ്ശേരി ഉണ്ണികുളത്ത് നേപ്പാള്‍ ദമ്ബതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്ബില്‍ രതീഷ്(32) ആണ് പോലീസ് സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ ആറു വയസ്സുകാരി ക്രൂരപീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച്‌ രാത്രി അച്ഛന്‍ വീട്ടില്‍നിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്.

പീഡനത്തില്‍ അവശനിലയിലായ പെണ്‍കുട്ടിയുടെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ബിനീഷിനെ ഹാജരാക്കും. അന്വേഷണപുരോഗതി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇ.ഡി ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും. അറസ്റ്റ് ചെയ്തതിന് ശേഷം ഒന്‍പത് ദിവസമായി ഇ.ഡി ബിനീഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇ.ഡി […]

You May Like

Subscribe US Now