ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

author

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും.

നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സി​ബി​ഐ, സ്റ്റീ​ഫ​ന്‍ ദേ​വ​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യ​തി​നാ​ല്‍ ഹാ​ജ​രാ​കു​വാ​ന്‍ അ​ദ്ദേ​ഹം സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ര്‍​ക്ക് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. ബാ​ല​ഭാ​സ​ക​റി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്ബി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രാ​ണ് നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ണെ​ന്ന് കോ​ട​തി​യി​ല്‍ സ​മ്മ​തം അ​റി​യി​ച്ച​ത്. ഡ​ല്‍​ഹി, ചെ​ന്നൈ ഫോ​റ​ന്‍​സി​ക് ലാ​ബി​ലെ വി​ദ​ഗ്ധ സം​ഘ​മാ​ണ് നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ഇ​വ​ര്‍ നാ​ല് പേ​രെ​യും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ന്‍ സി​ബി​ഐ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി; നടുക്കുന്ന വീഡിയോ

മുംബൈ : മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ നിസാര പരിക്കേറ്റ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലെ മാല്‍വാനി മേഖലയില്‍ വെളളിയാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You May Like

Subscribe US Now