ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ലാ​ഭ​വ​ന്‍ സോ​ബി, പ്ര​കാ​ശ​ന്‍ ത​മ്ബി എ​ന്നി​വ​ര്‍ക്ക് നുണ പരിശോധന

admin

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ നു​ണ പ​രി​ശോ​ധ​ന ന​ട​ത്താന്‍ നീക്കം. ക​ലാ​ഭ​വ​ന്‍ സോ​ബി, പ്ര​കാ​ശ​ന്‍ ത​മ്ബി എ​ന്നി​വ​രെ​യാ​ണ് നു​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി സി.​ബി​.ഐ കോ​ട​തി​യെ സ​മീ​പി​ക്കും.

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പ് ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നു സോ​ബി​യു​ടെ വാ​ദത്തിന് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. അ​പ​ക​ട​ത്തി​ന് സാ​ക്ഷി​യാ​യി​രു​ന്നു​വെ​ന്നും സോ​ബി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് സി.​ബി​.ഐ സം​ഘം സോ​ബി​യു​മാ​യി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സി​.ബി.​ഐ സം​ഘം പ്ര​കാ​ശ​ന്‍ ത​മ്ബി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ മൊ​ഴി​യി​ല്‍ പൊ​രു​ത്ത​കേ​ടു​ക​ളു​ണ്ട്. അതിനാലാണ് പ്ര​കാ​ശ​ന്‍ ത​മ്ബി​യെ​യും നു​ണ​പ​രി​ശോ​ധ​നക്ക് വി​ധേ​യ​നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ പ്രതി കൂടിയാണ് പ്രകാശന്‍ തമ്ബി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൗത്താംപ്ടണിലെ ടെസ്റ്റ് രക്ഷിച്ചെടുക്കാമെന്ന വിശ്വാസം ടീമിനുണ്ട് - ആബിദ് അലി

You May Like

Subscribe US Now