ബിഗ് ബസാര്‍ അടക്കം രാജ്യത്തെ ഭീമന്മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ബിസിനസുകള്‍ വാങ്ങി മുകേഷ് അംബാനി

author

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, ഹോള്‍സെയില്‍, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് ബിസിനസുകള്‍ ഏറ്റെടുത്തു. 24,713 കോടി രൂപയ്ക്കാണു വാങ്ങിയത്.

രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബിഗ് ബസാര്‍, വസ്ത്രവ്യാപാര ശൃംഖല ബ്രാന്‍ഡ് ഫാക്ടറി, ഭക്ഷ്യശാല ശ്യംഖല ഫുഡ്ഹാള്‍ എന്നിവ അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വിവിധ വ്യാപാരസ്ഥാപനങ്ങളാണു റിലയന്‍സ് റീട്ടെയിലിന്റെ ഭാഗമാകുക. ജിയോ മാര്‍ട്ട് എന്ന ബ്രാന്‍റിലൂടെ ഇന്ത്യന്‍ ചെറുകിട വ്യാപര രംഗത്തേക്ക് ചുവടുവയ്ക്കുന്ന റിലയന്‍സിന്‍റെ ഏറ്റവും വലിയ നീക്കമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കല്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ പ്രശസ്തമായ ബ്രാന്‍റുകളെ സ്വന്തമാക്കാന്‍ സാധിക്കുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് റിലയന്‍സ് റീട്ടെയില്‍ ഡയറക്ടര്‍ ഇഷ അംബാനി പ്രതികരിച്ചത്.

ഫ്യൂച്ചറിന്റെ കടബാധ്യതകള്‍ റിലയന്‍സ് അടച്ചുതീര്‍ക്കും. ബാക്കിത്തുക ഫ്യൂച്ചര്‍ ഗ്രൂപ്പ് ഉടമ കിഷോര്‍ ബിയാനിക്കു പണമായി നല്‍കും. ഈ പദ്ധതിയുടെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര സംരംഭങ്ങളെല്ലാം റിയലന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ് സ്റ്റൈല്‍ ലിമിറ്റഡില്‍ ലയിക്കും. ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് ഏറ്റെടുക്കും.

കോവിഡിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ടതോടെയാണു 3 ദശകം കൊണ്ട് കിഷോര്‍ ബിയാനി കെട്ടിപ്പടുത്ത ബിഗ് ബസാര്‍ അടക്കം വ്യാപാര സ്ഥാപനങ്ങള്‍ റിലയന്‍സിനു കൈമാറാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്‌സിന്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് ട്രംപ്; നീക്കങ്ങള്‍ ശക്തമാക്കി ബ്രിട്ടണ്‍

വാഷിങ്ടണ്‍: കൊറോണ വാക്‌സിന്‍ എത്രയും പെട്ടെന്ന് ഉത്പാദിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ മാത്രമേ ലഭ്യമാകൂയെന്ന വിദഗ്ധ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുമ്ബോഴാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അതിനിടെ, വാക്‌സിന്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ബ്രിട്ടനിലും ആരംഭിച്ചു. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. വാക്‌സിന് അനുമതി […]

You May Like

Subscribe US Now