ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ കുടുങ്ങി ചെന്നിത്തല, പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍

author

തിരുവനന്തപുരം : ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി സര്‍ക്കാര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതോടെയാണ് പ്രതിപക്ഷം ആശങ്കയിലായിരിക്കുന്നത്. സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായി വീണ്ടും ബാര്‍ കോഴ കേസ് ഉയര്‍ന്നിരിക്കുന്നത്.

ബജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവ രെ അന്വേഷണ പരിധിയിലാക്കി രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറി. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാലാണ് അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗള്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ​ട​ക്കം പൊ​ട്ടി​ക്കു​ക​യോ എ​തി​രാ​ളി​ക​ളെ ക​യ്യേ​റ്റം ചെ​യ്യു​ക​യോ വ​ഴി​ക്കി​ട​നോ ചെ​ല്ല​രു​ത്; വോ​ട്ടെ​ണ്ണ​ലി​ന് മു​ന്നോ​ടി​യാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ആ​ര്‍​ജെ​ഡി

പാ​റ്റ്ന: വോ​ട്ടെ​ണ്ണ​ലി​ന് ബി​ഹാ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ തേ​ജ​സ്വി യാ​ദ​വി​ന്‍റെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് അ​ച്ച​ട​ക്ക മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പ​ട​ക്കം പൊ​ട്ടി​ക്കു​ക​യോ എ​തി​രാ​ളി​ക​ളെ ക​യ്യേ​റ്റം ചെ​യ്യു​ക​യോ വ​ഴി​ക്കി​ട​നോ ചെ​ല്ല​രു​തെ​ന്ന് ആ​ര്‍​ജെ​ഡി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ആ​ര്‍​ജെ​ഡി​യു​ടെ നി​ര്‍​ദേ​ശം. ‘ന​വം​ബ​ര്‍ പ​ത്തി​ന് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും. ഫ​ലം എ​ന്താ​യാ​ലും നാം ​ന​ന്നാ​യി പെ​രു​മാ​റ​ണം. സ​മാ​ധാ​നം നി​ല​നി​ര്‍​ത്ത​ണം. ഒ​രു പ്ര​വ​ര്‍​ത്ത​ക​നും നി​റ​ങ്ങ​ള്‍, പ​ട​ക്കം മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. വി​ജ​യാ​വേ​ശ​ത്തി​ല്‍ അ​ച്ച​ട​ക്കം മ​റ​ക്ക​രു​ത്’ ആ​ര്‍​ജെ​ഡി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ജ​ന​ങ്ങ​ളു​ടെ […]

You May Like

Subscribe US Now