ബിജു രമേശി​െന്‍റ വെളിപ്പെടുത്തല്‍: ത്വരിതാന്വേഷണ സാധ്യത പരിശോധിക്കുന്നു

author

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ജി​ല​ന്‍​സി​െന്‍റ ത്വ​രി​ത​പ​രി​ശോ​ധ​ന സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്നു. ബാ​ര്‍ കോ​ഴ കേ​സി​ല്‍​ നാ​ലു​ത​വ​ണ വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷി​ച്ച്‌​ തെ​ളി​വി​ല്ലെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​താ​ണ്.

ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​തി​യാ​യ പ​രാ​തി​യി​ല്ലാ​തെ ത്വ​രി​ത പ​രി​ശോ​ധ​ന​ക്ക്​ സാ​ധി​ക്കി​ല്ല. അ​തി​നാ​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മ​ന്ത്രി​മാ​രാ​യ കെ. ​ബാ​ബു, വി.​എ​സ്. ശി​വ​കു​മാ​ര്‍ എ​ന്നി​വ​ര്‍ക്ക് പ​ണം ന​ല്‍കി​യെ​ന്ന ബി​ജു ര​മേ​ശി​െന്‍റ ആ​രോ​പ​ണ​ത്തി​ല്‍ ത്വ​രി​ത പ​രി​ശോ​ധ​ന​ക്ക്​ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന കാ​ര്യ​മാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്.

വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ എ​ല്‍.​ഡി.​എ​ഫ്​ ക​ണ്‍​വീ​ന​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ വി​ജി​ല​ന്‍​സ്.

പ​രാ​തി ല​ഭി​ച്ചാ​ല്‍ പ​രി​ശോ​ധ​ന​ക്ക്​ സ​ര്‍ക്കാ​റി​െന്‍റ അ​നു​മ​തി തേ​ടു​മെ​ന്നാ​ണ്​ വി​ജി​ല​ന്‍​സ്​ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. പ്ര​തി​പ​ക്ഷ​നേ​താ​വി​നെ​തി​രെ ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന് സ​ര്‍ക്കാ​റി​െന്‍റ അ​നു​മ​തി വേ​ണം. ബാ​ര്‍ കോ​ഴ ആ​രോ​പ​ണം പി​ന്‍വ​ലി​ക്കാ​ന്‍ ജോ​സ് കെ. ​മാ​ണി പ​ത്തു​കോ​ടി രൂ​പ വാ​ഗ്ദാ​നം ന​ല്‍കി​യെ​ന്നാ​ണ്​ ബി​ജു ര​മേ​ശ് ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​പി​ച്ച​ത്.

മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ബാ​ബു​വി​െന്‍റ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച്‌ ബാ​റു​ട​മ​ക​ളി​ല്‍നി​ന്ന് പ​ത്തു​കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്തെ​ന്നും ഒ​രു കോ​ടി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക്​ ന​ല്‍കി​യെ​ന്നും ബി​ജു ര​മേ​ശ് പ​റ​ഞ്ഞു. 50 ല​ക്ഷം രൂ​പ കെ. ​ബാ​ബു​വി​നും 25 ല​ക്ഷം രൂ​പ വി.​എ​സ്. ശി​വ​കു​മാ​റി​നും ന​ല്‍കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കടകംപള്ളിയും ജലീലും നിരവധി തവണ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയെന്ന്​ സരിത്ത്​​

കൊ​ച്ചി: മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കെ.​ടി. ജ​ലീ​ലും നി​ര​വ​ധി ത​വ​ണ യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റ്​ സ​ന്ദ​ര്‍​ശി​ച്ച​താ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി സ​രി​ത്ത്​. കോ​ണ്‍​സു​ലേ​റ്റി​െന്‍റ കാ​ബി​നി​ല്‍​ ഇ​വ​ര്‍ എ​ന്താ​​ണ്​ ച​ര്‍​ച്ച ചെ​യ്​​ത​തെ​ന്ന്​ അ​റി​യി​ല്ലെ​ന്നും എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. മ​ക​ന്​ യു.​എ.​ഇ​യി​ല്‍ ജോ​ലി കി​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ മ​ന്ത്രി ക​ട​കം​പ​ള്ളി എ​ത്തി​യ​തെ​ന്നാ​ണ്​ അ​റി​ഞ്ഞ​ത്. കോ​ണ്‍​സു​ലേ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ന്‍ ഭ​ക്ഷ്യ​ക്കി​റ്റ്​ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ജ​ലീ​ലി​െന്‍റ സ​ന്ദ​ര്‍​ശ​നം. ഇ​വ​രെ കൂ​ടാ​തെ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​രും മ​ക​ന്‍ […]

You May Like

Subscribe US Now