റായ്പുര്‍: ലവ് ജിഹാദുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഖെല്‍. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയന്ത്രിക്കുന്നതിനായി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബഖെലിന്റെ പ്രതികരണം.
പല ബിജെപി നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഇവരും ഈ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന ചോദ്യമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ചോദിച്ചത്. ‘നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ മറ്റു മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്തിട്ടുണ്ട്. ആ വിവാഹങ്ങളും ലൗ ജിഹാദ് എന്ന നിര്‍വചനത്തിന് കീഴില്‍ വരുമോയെന്നാണ് എനിക്ക് ഈ നേതാക്കളോട് ചോദിക്കാനുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.