ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും.ബിനീഷിന്റെ വാദം പൂര്‍ത്തിയായെങ്കിലും, എതിര്‍വാദം സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.
ഇഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാകുമെന്നാണ് സൂചനകള്‍.ബിനീഷിന്റെ വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും, ജാമ്യം നല്‍കണമെന്നും കഴിഞ്ഞ ദിവസം അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കിയിരിന്നു.