ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്

author

ബംഗളൂരു:  ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആണ് ശ്രമം. ബിനീഷിനെ കാണാന്‍ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു.

അതേസമയം, ബെംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കുമെന്നാണ് സൂചന. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപോര്‍ട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.

ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരും. ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നല്‍കിയപ്പോള്‍ അതിനെ എതിര്‍ക്കുന്നതിനടക്കം സെഷന്‍സ് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിര്‍ന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടന്‍ തന്നെ അവര്‍ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല.

അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ ഓഫീസിലെത്തിച്ച്‌ അഭിഭാഷകര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയെങ്കിലും അവരെ മടക്കി അയച്ചു. ഉദ്യോഗസ്ഥരുമായി നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ്, പ്രതിയെ കാണാന്‍ അനുവദിക്കാത്ത നടപടിക്കെതിരെ കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചത്.

ലഹരിമരുന്ന് കേസുകള്‍ ബംഗളൂരു നഗരത്തില്‍ വളരെയധികം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപോര്‍ട്ട് നല്‍കാന്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കര്‍ണാടകത്തിലെ ഇന്റലിജന്‍സ് സംവിധാനങ്ങളെയെല്ലാം ഉപയോഗിച്ച്‌ തയ്യറാക്കിയ ഈ റിപോര്‍ട്ടാണ് ഉടന്‍ സര്‍ക്കാരിന് മുമ്ബില്‍ എത്തുക.

നഗരത്തില്‍ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നിഗമനത്തിലാണുള്ളത്. അത്തരത്തില്‍ ഒരു കേന്ദ്ര ഏജന്‍സി വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോട് കൂടിത്തന്നെയാണ് ആ റിപോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്ബിലേക്കെത്തുന്നത്. എന്‍ഐഎ കേസ് അന്വേഷണത്തിനെത്തും എന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടിക വിഭാഗ സംവരണത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും സംവരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങളില്‍ ചിലര്‍ പട്ടിക വിഭാഗക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിക വിഭാഗം സംഘടനപ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ സമൂഹത്തിന്റെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവരാണ്. അവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പട്ടിക […]

You May Like

Subscribe US Now