സഖ്യത്തില്‍ മാറ്റങ്ങളുണ്ടായെങ്കിലും 2005 മുതല്‍ ബീഹാര്‍ മുഖ്യമന്ത്രിയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. ഇക്കാലയളവില്‍ ഉണ്ടായ വെള്ളപ്പൊക്കം, തൊഴിലില്ലായ്മ, അതിഥി തൊഴിലാളികളുടെ പലായനം, കോവിഡ് പ്രതിരോധ പ്രവര്ത്തനളിലെ പാളിച്ച, തുടങ്ങിയവ സര്‍ക്കാര്‍ വിരുദ്ധ വികാരമായിട്ടുണ്ട്. ഇവ ഉയര്‍ത്തിയാണ് മഹാസഖ്യത്തിന്റെ പ്രചാരണം. അതേസമയം എല്‍.ജെ.പി-ജെ.ഡി.യു ചേരിപ്പോര് ബിജെപി സഖ്യത്തിന് തലവേദയാകുകയാണ്.
എല്‍.ജെ.പി, ജെ.ഡി.യു മത്സരിക്കുന്ന എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒറ്റക്കക്ഷി പദവിക്കായുള്ള ബി.ജെ.പിയുടെ കളിയാണിതെന്ന ആരോപണം ശക്തമായി. എല്‍.ജെ.പിയുടെ നിലപാട് മുന്നണിയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി എല്‍.ജെ.പിയെ തള്ളിപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാം അമിത് ഷാക്ക് അറിയാമെന്ന എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എല്‍.ജെ.പിവേറിട്ട പാതയിലാണെന്നും ബി.ജെ.പി പ്രതികരിച്ചു.
തെരഞ്ഞെടുപ്പിലെ വിജയി ചിരാഗ് ആകണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കുന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ബി.ജെ.പി പ്രചാരണ പരിപാടികളില്‍ യോഗി ആദിത്യനാഥിനാണ് പ്രാധാന്യം നല്‍കുന്നത്. പ്രധാനമന്ത്രി 12 റാലികള്‍ നടത്തുമ്ബോള്‍ യോഗി ആദിത്യനാഥ് 22 റാലികള്‍ വരെ നടത്തിയേക്കും.