ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎ; തിങ്കളാഴ്ച സത്യപ്രതിജ്ഞ, സുശീല്‍ മോദി ഉപമുഖ്യമന്ത്രി

author

പാട്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നിയമസഭ സാമാജികരായി തെരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്.

ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായും തുടരും. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ജെഡിയുവിനേക്കാള്‍ സീറ്റ് ബിജെപിക്ക് ആയിരുന്നു. എന്നിരുന്നാലും നിതീഷ് കുമാര്‍ തന്ന മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്നും ബിജെപി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാ്ണ് എന്‍ഡിഎ യോഗം ചേര്‍ന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് എന്‍ഡിഎ നേതൃത്വം തീരുമാനിക്കുമെന്നാണ് നിതീഷ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചത്. ജനവിധി എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; താരകിശോര്‍ പ്രസാദ് ഉപമുഖ്യമന്ത്രി

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കൊവിഡ് മാനസദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട താരകിശോര്‍ പ്രസാദ് (64) ഉപമുഖ്യമന്ത്രിയാകും.

You May Like

Subscribe US Now