ബിഹാറില്‍ എന്‍ഡിഎയില്‍ നിന്ന് ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ ബി.ജെ.പിക്ക് നല്കി മുഖ്യമന്ത്രി പദം ഏറ്റെടുത്താല്‍ ഭരണം സുഖകരമാകില്ലെന്ന കണക്ക് കൂട്ടലിലാണ് നിതീഷ് കുമാര്‍. അതിനാല്‍ മുഖ്യമന്ത്രി പദം വേണ്ടെന്ന സമ്മര്‍ദ്ദതന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. മറുവശത്തു നിതീഷ് കുമാര്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അദ്ദേഹം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭയം ബിജെപിക്കുണ്ട്.