ബിഹാറില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

author

ഗയ: ബിഹാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് ബിഹാറിലെ ഗയയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സോണല്‍ കമാന്‍ഡര്‍ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടത് എന്നാണ് സൂചന.

മാവോയിസ്റ്റുകളോട് കോബ്ര കമാന്‍ഡോകളും ബിഹാര്‍ പൊലീസും ചേര്‍ന്നാണ് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളില്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തലസ്ഥാന ജില്ലയായ പാറ്റ്‌നയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകെലയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാത്രി 12.20 മണിയോടെ സുരക്ഷാസേനകള്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പൊലീസ് ഭാഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതായി സംശയം ; സൈന്യം അന്വേഷണം ആരംഭിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതായി സംശയം . മേന്ധാര്‍ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്. പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ ആണെന്ന് സുരക്ഷ സേന സംശയിക്കുന്നു. ഇതെത്തുടര്‍ന്ന് സുരക്ഷ ഏജന്‍സികളുടെ വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബിഎസ്‌എഫ് ഡ്രോണിനു […]

You May Like

Subscribe US Now