ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ മഹാസഖ്യത്തിന് വ്യക്തമായ ലീഡ്. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് മഹാസഖ്യം 124 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പേ നൂറിലേറെ സീറ്റുകളില്‍ മഹാസഖ്യം ലീഡ് പിടിച്ചു. എന്‍ഡിഎ 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എട്ട് സീറ്റുകളില്‍ ഇടത് പാര്‍ട്ടികളും ലീഡ് ചെയ്യുന്നുണ്ട്.
ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്. നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 134 സീറ്റിലാണ് മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ 144 സീറ്റുകളില്‍ തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡി മത്സരിക്കുമ്ബോള്‍ കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐഎംഎല്‍ 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഐഎം നാല് സീറ്റിലുമാണ് മത്സരിക്കുന്നത്.