ബിഹാറില്‍ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ ജനവിധിയെഴുതുന്നത് 78 മണ്ഡലങ്ങള്‍

author

പറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.78 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.

മൂന്നാം ഘട്ട പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എന്‍ഡി എക്കും മഹാസഖ്യത്തിനുമായി ബിഹാറില്‍ പ്രചാരണം നടത്തി.

ബിഹാറില്‍ ഭരണ തുടര്‍ച്ചയെന്ന് എന്‍ഡിഎ അവകാശപ്പെടുമ്ബോള്‍ അഭിപ്രായ സര്‍വേകളും അവര്‍ക്ക് അനുകൂലമാണ്‌. എന്നാല്‍ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ബിഹാറില്‍ അധികാരത്തില്‍ വരുമെന്നുമാണ് മഹാ സഖ്യത്തിന്‍്റെ അവകാശവാദം.

ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആദ്യ പ്രഖ്യാപനവുമായി ജോ ബൈഡന്‍; 'പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കും'

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തിനരികെ എത്തി നില്‍ക്കെ ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ച്‌ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ട്രംപിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. പാരീസ് ഉടമ്ബടിയില്‍ നിന്ന് പിന്‍വാങ്ങാനുള്ള ട്രംപിന്റെ ഉത്തരവ് നിലവില്‍ വന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം. 77 ദിവസത്തിനുള്ളില്‍ ഉടമ്ബടിയിലേക്ക് തിരിച്ചുകയറുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കാലാവസ്ഥ വ്യതിയാനം തടയുന്നതിനുവേണ്ടിയുള്ള ഉടമ്ബടിയാണിത്.

You May Like

Subscribe US Now