ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചു. അവസാന ഘട്ട വോട്ടെടുപ്പില്‍ നാളെ 78 മണ്ഡലങ്ങള്‍ ജനവിധിയെഴുതും. ബിഹാറില്‍ ആകെയുള്ള 243 മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ 71 ലും രണ്ടാം ഘട്ടത്തില്‍ 94 ലുമാണ് വോട്ടെടുപ്പു നടന്നത്. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണല്‍.
മൂന്നാം ഘട്ട പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എന്‍ഡി എക്കും മഹാസഖ്യത്തിനുമായി ബിഹാറില്‍ പ്രചാരണം നടത്തി.മഹാസഖ്യത്തിനും എന്‍ഡിഎയ്ക്കും പുറമെ എല്‍ജെപി, ബിഎസ്പി ഉള്‍പ്പെട്ട മൂന്നാംമുന്നണിയും മത്സരരംഗത്തുണ്ട്.മഹാസഖ്യത്തിന്റെ ഭാഗമായ ആര്‍ജെഡി 46 സീറ്റിലും കോണ്‍ഗ്രസ് 25 സീറ്റിലും സിപിഐ എംഎല് അഞ്ചിലും സിപിഐ രണ്ടിലും മത്സരിക്കുന്നു. എന്‍ഡിഎയില്‍ ജെഡിയു 37 സീറ്റിലും ബിജെപി 35 സീറ്റിലും വിഐപി അഞ്ച് സീറ്റിലും എച്ച്എഎം ഒരു സീറ്റിലും ജനവിധി തേടുന്നു.