ബംഗളൂരു: മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍. വ്യാഴാഴ്ച രാത്രി കോവിഡ് പരിശോധനക്ക് ശേഷമാണ് ബിനീഷിനെ ഇവിടേക്കു മാറ്റിയത്.
14 ദിവസത്തേക്കാണ് ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദും ഈ ജയിലിലാണുള്ളത്. ബിനീഷുമായി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി നോട്ടീസ് അയച്ചു.
അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് എന്‍ഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പണവും സ്വാധീനവുമുള്ള വ്യക്തിയാണെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് ഇ.ഡിയുടെ വാദം.