ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണെ​ന്ന ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

admin

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. രോ​ഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു.

58,18,517 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ രോ​ഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസമാകുന്നു. കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയര്‍ന്നു

ഇതുവരെ 47,56,165 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടു. അതേസമയം ഒരു ദിവസം ആയിരത്തിന് മുകളിലാണ് മരണം. ഇന്നലെ 1141 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 92,290 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ ​സു​ന്ദ​ര​നാ​ദം നി​ല​ച്ചു; എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ട​വാ​ങ്ങി

ചെ​ന്നൈ: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മാ സം​ഗീ​ത​ത്തി​ലെ അ​നി​ഷേ​ധ്യ​സാ​ന്നി​ധ്യം ഗാ​യ​ക​ന്‍ എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം(74) അ​ന്ത​രി​ച്ചു. ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ള്‍: പി​ന്ന​ണി ഗാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ എ​സ്.​പി.​ച​ര​ണ്‍, പ​ല്ല​വി. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ല്‍ അ​ദ്ദേ​ഹം എം​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല ഓ​ഗ​സ്റ്റ് 13നാ​ണു ഗു​രു​ത​ര​മാ​യ​ത്. സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം കോ​വി​ഡ്മു​ക്തി നേ​ടി. എ​ന്നാ​ല്‍, […]

You May Like

Subscribe US Now