ബി.എസ്.എന്‍.എല്ലിനെ പുനരുദ്ധരിക്കാനൊരുങ്ങി കേന്ദ്രം; സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് മാത്രം

author

ന്യൂ ഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. ഇന്‍റര്‍നെറ്റ്, ബ്രോഡ് ബാന്‍ഡ്, ലീസ് ലൈന്‍, എഫ്.ടി.ടി.എച്ച്‌. എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ബി.എസ്.എന്‍.എല്ലിന്റേത് മാത്രമായിരിക്കണം. ബി.എസ്.എന്‍.എല്‍. പുനരുദ്ധാരണ പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്.

സ്വകാര്യ കമ്ബനികള്‍ രംഗത്തുവന്ന ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഉത്തരവ് വരുന്നത്. മന്ത്രിസഭാ തീരുമാനം എല്ലാ വകുപ്പുകളേയും അറിയിക്കാന്‍ ടെലികോം മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഇവര്‍ എല്ലാ വകുപ്പുകള്‍ക്കും കത്ത് നല്‍കി കഴിഞ്ഞു. പുനരുദ്ധാരണ പാക്കേജില്‍ പറഞ്ഞതില്‍ ഇനി നടക്കാനുള്ളത് 4ജി സേവനം എത്തിക്കുക എന്നതാണ്. പുതിയ ഉത്തരവ് ബി.എസ്.എന്‍.എല്ലില്‍ വരുമാനവര്‍ധ‌നയുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സന്ദീപ് നായരുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് ഇന്ന് വിധി വരുക. അറുപത് ദിവസം കഴിഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത് കൊണ്ട് ജാമ്യം നല്‍കണമെന്നാണ് സന്ദീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്. ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇതേ കേസില്‍ സ്വപ്‌ന സുരേഷിന് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. […]

Subscribe US Now