പാറ്റ്ന: ബീഹാറില്‍ നിയമസാഭാ തിരഞ്ഞെടുപ്പില്‍ നേരത്തെ സഖ്യക്ഷികളായിരുന്ന എല്‍ജെപി ഭരണകഷിയായ എന്‍ഡിഎ വിട്ടത് തിരഞ്ഞെടുപ്പ് ഫലത്തില്‍ എന്‍ഡിഎക്കു തിരിച്ചടിയുണ്ടാവാന്‍ കാരണമാകുമെന്ന് സര്‍വ്വേ ഫലം . ഇന്ത്യ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഇത്തരത്തലൊരു അനുമാനം. ജെഡിയു മത്സരിക്കുന്ന നിരവധി സീറ്റുകളില്‍ എല്‍ജെപി ഒറ്റക്കു മത്സരിക്കുന്നതിനാല്‍ സവര്‍ണ ദളിത് വോട്ടുകള്‍ ചിതറിപ്പോകുമെന്നും ഇത് ജെഡിയുവിന് കനത്ത തിരിച്ചടിയാകുമെന്നുമാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ഒരു മാസം മുന്‍പാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ ഡി എ ദേശീയ സഖ്യത്തില്‍ നിന്നും എല്‍ജെപി പുറത്ത് പോകുന്നത്. ബിജെപിയും എല്‍ജെപിയുമായി ശക്തമായ സഖ്യമായാണ് കഴിഞ്ഞ ലോക്സഭ മത്സരങ്ങള്‍ നേരിട്ടത്,എന്നാല്‍ ജെഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബീഹാര്‍ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാന്‍ തീരുമിച്ചു എന്നായിരുന്നു എന്‍ഡി സഖ്യത്തില്‍ നിന്നും പുറത്തു പോകുന്നതിന്റെ എല്‍ജെപിയുടെ വിശദ്ധീകരണം. എല്‍ജെപി പുറത്തുവിട്ട വിശദ്ദികരണകുറുപ്പില് ബീഹാറില്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി-എല്‍ജെപി സഖ്യം അധികാരത്തിലെത്തുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
എല്‍ജെപി സ്ഥാപകനും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാനാണ്.ഇപ്പോള്‍ എല്‍ജെപിയുടെ നേതൃത്വം വഹിക്കുന്നത്. ബീഹാറിലെ നിതീഷ്കുമര് സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ ചിരാഗ് പസ്വാന് ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനം മോശമാണെന്നും, കൊറോണ വൈറസ് പ്രതിരോധത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയമാണെന്നും ചിരാഗ് പസ്വാന് പരസ്യമായി ആരോപിച്ചു. നിയമസഭയില്‍ രണ്ട് അംഗങ്ങളുള്ള എല്‍ജെപിക്കു ജെഡിയു മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ കുറിച്ചും ചിരാഗ് പസ്വാന് പരസ്യമായി അതൃപ്തി പകടിപ്പിച്ചിരുന്നു. അതേ സമയം വെറും രണ്ട് സീറ്റുകള്‍ മാത്രമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ജെഡിയു എല്‍ജെപിയെ അവഹേളിക്കുന്ന പ്രസ്ഥാവനകളുമായും രംഗത്തെത്തി.
2015ല്‍ നടന്ന നിയമസാഭാ തിരഞ്ഞെടുപ്പില്‍ 45 സീറ്റുകളില്‍ മത്സരിച്ച എല്‍ജെപിക്കു രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കനായുള്ളു. എന്നാല്‍ ഇത്തവണ കൂടുതല്‍ മണ്ഡലങ്ങലങ്ങളില്‍ മത്സരിച്ച എല്‍ജെപി 155മണ്ഡലങ്ങലിലാണ് ഡെഡിയുവിനെതിരെ മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളില്‍ എല്ലാം എല്‍ജെപിയുടെ സ്ഥാനാര്‍ത്ഥിത്വം ജെഡിയുവിന്റെ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമോകുമെന്നാണ് വിലയിരുത്തപ്പടുന്നത്.
ഇന്ത്യ ടുഡേ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് 139മുതല്‍ 161 സീറ്റുകള്‍ നേടി ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം മഹാസഖ്യം ബീഹാറില്‍ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. 44 ശതമാനം വോട്ടുകള്‍ മഹാസഖ്യം നേടും. എന്നാല്‍ നിലവിലെ ഭരണകഷിയായ എന്‍ഡിഎക്ക് 69മുതല്‍91 സീറ്റുകള്‍ വരെ മാത്രമെ നേടാനാകൂ എന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ഫലം വിലയിരുത്തുന്നു. എല്‍ജെപി രണ്ടോ മൂന്നോ സീറ്റുകളില്‍ ഒതുങ്ങും.സംസ്ഥാനത്തെ തൊഴിലില്ലായ്മയും, വികസന മുരടിപ്പുമാണ് ആളുകള്‍ ഭരണകക്ഷിയെ കൈവിടാന്‍ കാരണമായതായി സര്‍വ്വേ ഫലം വിലയിരുത്തുന്നു.