ബീഹാറില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.കാറിന്റെ ഉടമ അഷുതോഷിനെ ആദായ നികുതി വകുപ്പ്ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
ആദായ നികുതി വകുപ്പിന് ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഓഫീസില്‍ റെയ്ഡ് നടത്തിയത് . റെയ്ഡ് നടക്കുന്ന സമയത്ത് ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.