തിരുവനന്തപുരം: ബുര്‍വി ചുഴലിക്കാറ്റ് കേരളത്തില്‍ കനത്ത നാശ നഷ്ടമുണ്ടാക്കില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കനത്ത മഴ പെയ്യാനുള്ള സാധ്യതയും കുറഞ്ഞിട്ടുണ്ട്. പക്ഷേ, അതിതീവ്ര ന്യൂനമര്‍ദവും ചുഴലിക്കാറ്റും കടന്നു പോകുന്നത് വരെ ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബുര്‍വി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ തമിഴ്നാട് തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ 80 കി.മീറ്ററാണ് കാറ്റിെന്റ വേഗത. നാളെ ഉച്ചയോടെയായിരിക്കും കാറ്റ് കേരളത്തിലെത്തുക. എന്നാല്‍, കേരളത്തിലെത്തുേമ്ബാള് ചുഴലിക്കാറ്റിെന്റ വേഗത കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദമാകും.
അതേസമയം, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊന്മുടിയിലെ ലയങ്ങളില്‍ നിന്ന് അഞ്ഞുറോളം പേരെ മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.