‘ബുറേവി’ ഇന്ന് കേരളത്തിലെത്തും : കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ്

author

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഇന്ന് കേരളത്തിലെത്തും. ശക്തി കുറഞ്ഞ അതിതീവ്ര ന്യൂനമര്‍ദമായാകും ബുറേവി സംസ്ഥാനത്തു പ്രവേശിക്കുകയെന്നാണ് സൂചനകള്‍. ബുറേവി ഉച്ചയോടെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രഭാവത്തില്‍ ഇന്ന് തിരുവനന്തപുരം മുതലുള്ള ഏഴ് ജില്ലകളില്‍ അതിശക്തമായ മഴ ഉണ്ടായേക്കും.

ഇപ്പോള്‍ മാന്നാര്‍ കടലിടുക്കിലാണ് ബുറേവി ചുഴലിക്കാറ്റുള്ളത്. കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന സൂചനകളനുസരിച്ച്‌ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടാന്‍ വൈകും. ഇപ്പോഴും രാമനാഥപുരത്തിനു 40 കിലോമീറ്റര്‍ അകലെയാണ് ബുറേവിയുള്ളത്. ഇത്‌ തൂത്തുക്കുടിക്കും രാമനാഥപുരത്തിനുമിടയില്‍ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് മുന്‍കരുതലായി തമിഴ്നാട് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ കാറ്റിനു സാധ്യതയുണ്ട്.

സംസ്ഥാനത്ത് പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. പകരം, അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക‍ര്‍ഷക സമരം ഒമ്ബതാം ദിവസത്തിലേയ്ക്ക് ; കര്‍ഷക സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒമ്ബതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചര്‍ച്ച നടത്തും. ഇന്നലെ നടന്ന ചര്‍ച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. യോഗത്തില്‍ കേന്ദ്രം മുമ്ബോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ […]

You May Like

Subscribe US Now