വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയത്തെ സമാധാന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. സി.എന്‍.എന്‍ വാര്ത്താവതാരകന് വാന്‍ ജോണ്‍സ് വാര്‍ത്താവതരണത്തിനിടെ കണ്ണീരണിഞ്ഞത് വൈകാരിക നിമിഷങ്ങളായി.
സി.എന്‍.എന്‍ ആണ് ബൈഡന്റെ വിജയം ആദ്യമായി പ്രഖ്യാപിച്ചത്. വിശകലനത്തിനിടെ വാര്ത്താവതാരകന് പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് കൂടിയായ വാന്‍ ജോണ്സിനോട് പ്രതികരണം ആരാഞ്ഞു. തുടര്‍ന്നാണ് ജോണ്‍സ് വാക്കുകള്‍ ഇടറി വികാരഭരിതനായത്.
‘ഇത് നല്ല ദിവസമാണ്. ഇന്ന് ഒരു രക്ഷിതാവാകുക എളുപ്പമാണ്. ഒരു പിതാവാകുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന് കുട്ടികളോട് പറയാം.’ -ഇതിന് പിന്നാലെ ജോണ്‍സ് കണ്ണീരണിഞ്ഞു.
ഒരുപാടാളുകള്‍ക്ക് ഇത് നല്ല കാര്യമാണ്. നിങ്ങള്‍ ഒരു മുസ്ലിമാണെങ്കില് പ്രസിഡന്റിന് നിങ്ങളെ ആവശ്യമില്ല എന്ന കാര്യത്തില്‍ ഭയക്കേണ്ടതില്ല. നിങ്ങളൊരു കുടിയേറ്റക്കാരനാണെങ്കില്‍ നിങ്ങളെ കുട്ടികളെ തട്ടിയെടുക്കുന്നതില്‍ പ്രസിഡന്റ് സന്തോഷിക്കുന്നുവോ എന്ന് ഭയക്കേണ്ടതില്ല. സ്വപ്നം കണ്ടെത്തുന്നവരെ അകാരണമായി തിരിച്ചയക്കുന്നതിനെ ഭയക്കേണ്ടതില്ല.
കഷ്ടതകള്‍ അനുഭവിച്ച നിരവധി പേര്‍ക്കുള്ള നീതിയാണിത്. എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞത് ജോര്‍ജ് ഫ്ലോയിഡ് മാത്രമല്ല. ശ്വസിക്കാന്‍ കഴിയാത്ത നിരവധി ആളുകള്‍ ഇവിടെയുണ്ട്. രാജ്യത്തിന് ഇതൊരു നല്ല കാര്യമാണ്. പരാജയപ്പെട്ടവര്‍ക്ക് ഇതൊരു മോശം ദിവസമായിരിക്കാം. പക്ഷേ, ഒരുപാടാളുകള്‍ക്ക് ഇതൊരു നല്ല ദിവസമാണ് -ജോണ്‍സ് പറഞ്ഞു.
ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.