ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്ത നിലയില്‍; മൃത​ദേഹം കണ്ടെത്തിയത് സ്വകാര്യ ഗസ്റ്റ് ഹൗസില്‍

author

മുംബൈ: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ (53) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് ആസിഫ് ബസ്‌റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ റോളുകള്‍ ആസിഫ് ബസ്‌റ കൈകാര്യം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഹിമാചല്‍ പ്രദേശ് ധര്‍മ്മശാലയിലെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സംഭവം.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി എസ്‌എസ്‌പി കംഗ്രാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് മേഘാലയ ഹൈകോടതി

ഷില്ലോങ്: പദ്മശ്രീ പുരസ്‌കാര ജേതാവും ‘ദി ഷില്ലോങ് ടൈംസ്’ എഡിറ്ററുമായ പട്രീഷ്യ മുഖിംനെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് മേഘാലയ ഹൈകോടതി. ഫേസ്ബുക് പോസ്റ്റിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകക്കെതിരെ കഴിഞ്ഞ ജൂലൈയില്‍ ക്രിമിനല്‍ കേസ് ചുമത്തിയത്. ഗോത്രവിഭാഗക്കാരല്ലാത്ത അഞ്ച് യുവാക്കള്‍ക്ക് നേരെ ഗോത്രവിഭാഗക്കാരെന്ന് ആരോപിക്കുന്നവര്‍ നടത്തിയ മുഖംമൂടി ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെ വിമര്‍ശിച്ച്‌ ഇവര്‍ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് പട്രീഷ്യക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തിയത്. കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ചയാണ് കോടതി തള്ളിയത്. […]

You May Like

Subscribe US Now