ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

author

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ ഒളിവിലാണ്. ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദിത്യയുടെ അച്ഛന്‍ പരേതനായ ജീവരാജ് ആല്‍വ മുന്‍ മന്ത്രിയായിരുന്നു.

ആദിത്യ ആല്‍വയ്ക്ക് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്തും പ്രമുഖ ബിസിനസുകാരനും സിനിമ നിര്‍മ്മാതവുമാണ് ശിവപ്രകാശ് ചിപ്പി.

അതേസമയം ഒളിവില്‍ കഴിയുന്ന ശിവപ്രകാശ് ചിപ്പിയും ആദിത്യ ആല്‍വയും രാജ്യം വിട്ടുപോയിട്ടില്ല എന്ന വിവരം വിവിധ അന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഹൗസ് ഓഫ് ലൈഫ് എന്ന റിസോര്‍ട്ടിന്റെ ഉടമയാണ് ആദിത്യ ആല്‍വ. രാത്രി വൈകിയ വേളയില്‍ റിസോര്‍ട്ടില്‍ പതിവായി നടത്തിയ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 14ന് റിസോര്‍ട്ടിലും ആദിത്യ ആല്‍വയുടെ വീട്ടിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Vorstandssitzung Software im digitalen Weltalter

Heute beginnen immer alle Menschen in Welt digitale Werkzeuge zum Sammeln vonseiten Informationen zu beinhalten, Veröffentlichung vonseiten Fragen ferner Kommentaren, die Bindung der Männer an entfernten Standorten und diese eine, visuelle Abbildung der Anregungen. Aber es gibt viele sonstige Werkzeuge, die man nutzen könnte, um die Arbeit zu verbessern – […]

You May Like

Subscribe US Now