ബോളീവുഡിലെ മയക്കുമരുന്ന് ഉപയോഗം; നടി ഭാര്‍തി സിങ്ങിന്റെ വീട്ടില്‍ നര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്‍റെ തെരച്ചില്‍

author

മുംബൈ : പ്രമുഖ ബോളീവുഡ് ഹാസ്യതാരം ഭാര്‍തി സിങ്ങിന്റെ വീട്ടില്‍ നര്‍ക്കോട്ടിക്‌സ് റെയ്ഡ്. നടന്‍ സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണത്തിനെ തുടര്‍ന്ന നടത്തിയ അന്വേഷണങ്ങളില്‍ ബോളീവുഡ് താരങ്ങളില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഭാര്‍തിയുടെ മുംബൈയിലെ വീട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടന്നത്. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. അതേസമയം നിരവധി ബോളീവുഡ് താരങ്ങളുടെ വീടുകളിലും, ഓഫീസുകളിലും എന്‍സിബി തെരച്ചില്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

നിര്‍മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദ് അറസ്റ്റിലായിരുന്നു. നടന്‍ അര്‍ജുന്‍ രാംപാലിന്റെ ജീവിതപങ്കാളി ഗബ്രിയേലയുടെ അഗിസിലാവോസിനെ എന്‍സിബി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് എന്‍സിബി അദ്ദേഹത്തിന്റെ വീട്ടിലും കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു; യുവാവ് കസ്റ്റഡിയില്‍

ചെന്നൈ: ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞ യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എംജിആറിന്റേയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് […]

You May Like

Subscribe US Now