ഭാര്യയെ കത്രിക ഉപയോഗിച്ച്‌ കുത്തിക്കൊന്നു; മൃതദേഹത്തിനരികെ വീഡിയോ ഗെയിമില്‍ മുഴുകി യുവാവ്

author

ജോ​ധ്പു​ര്‍: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ല്‍ ഇ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഗെ​യിം ക​ളി​ച്ച്‌ യു​വാ​വ്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലാ​ണ് സം​ഭ​വം.

വി​ക്രം സിം​ഗ് ഭാ​ര്യ ശി​വ ക​ന്‍​വാ​റി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​യാ​ള്‍ ത​ന്നെ​യാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സി​നെ​യും ശി​വ ക​ന്‍​വാ​റി​ന്‍റെ ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ച്ചു.

ക​ത്രി​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ള്‍ കൊ​ല ന​ട​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​മ്ബോ​ള്‍ ഇ​യാ​ള്‍ മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തി​രു​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഗെ​യിം ക​ളി​ക്കു​ക​യാ​യി​രു​ന്നു. ദീ​ര്‍​ഘ​നാ​ളാ​യി വി​ക്രം സിം​ഗി​ന് ജോ​ലി ഇ​ല്ലാ​യി​രു​ന്നു. ശി​വ ക​ന്‍​വാ​ര്‍ ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്താ​ണ് വീ​ട്ടി​ലെ ചി​ല​വു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ഇ​യാ​ളും ഭാ​ര്യ​യും ത​മ്മി​ല്‍ വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​വ​ര്‍​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ശി​വ ക​ന്‍​വാ​റി​ന്‍റെ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച്‌ പൊലിസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി ആം ആദ്മി പാര്‍ട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് ട്വീറ്റില്‍ പറയുന്നു. തിങ്കളാഴ്ച കര്‍ഷകരെ കാണാന്‍ സമരസ്ഥലത്തെത്തിയതിനു പിന്നാലെയാണ് നടപടിയെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു. സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്‌രിവാളിനൊപ്പം മന്ത്രി സഭയിലെ ചില അംഗങ്ങളും എം.എല്‍.എമാരും അനുഗമിച്ചിരുന്നു. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ […]

Subscribe US Now