ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കീഴടങ്ങി

author

കാ​ട്ടാ​ക്ക​ട: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ര്‍ത്താ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. കു​റ്റി​ച്ച​ല്‍ ത​ച്ച​ന്‍കോ​ട് എ​രു​മ​ക്കു​ഴി അ​ജി​ത് ഭ​വ​നി​ല്‍ പ​ത്മാ​ക്ഷി (53) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍ത്താ​വ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ബൈ​ക്കി​ലാ​ണ് കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഉ​ച്ച​ക്ക്​ പ്ര​ദേ​ശ​ത്ത് മ​ഴ​തു​ട​ങ്ങി​യ സ​മ​യ​ത്ത് വീ​ട്ടി​ല്‍​നി​ന്ന്​ അ​ല​ര്‍ച്ച​കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ആ ​സ​മ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വാ​ഹ​നം പോ​യ​തി​നാ​ല്‍ വീ​ട്ടി​ല്‍ ന​ട​ന്ന​ത്​ സ​മീ​പ​വാ​സി​ക​ള്‍ കേ​ട്ടി​രു​ന്നി​ല്ല.

ഒ​രു​മ​ണി​യോ​ടെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ര​ക്ത​ക്ക​റ പു​ര​ണ്ട വ​സ്ത്ര​വു​മാ​യി ബൈ​ക്കി​ല്‍ പോ​കു​ന്ന​ത് അ​യ​ല്‍വാ​സി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടു. സം​ശ​യം​തോ​ന്നി മ​ക​നെ വി​വ​ര​മ​റി​യി​ച്ചു.

മ​ക​നെ​ത്തി വീ​ടു​തു​റ​ന്ന​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​യി​ല്‍ പ​ത്മാ​ക്ഷി ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന​ത്​ ക​ണ്ട​ത്. മ​ക‍െന്‍റ നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ര്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ത്മാ​ക്ഷി​യും ഭ​ര്‍ത്താ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ടെ പ​ത്മാ​ക്ഷി കൈ​യി​ലി​രു​ന്ന ക​ത്തി​കൊ​ണ്ട് ഗോ​പാ​ല​കൃ​ഷ്ണ​നെ കൈ​ത്ത​ണ്ട​യി​ല്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ചു. പ്ര​കോ​പി​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ടു​ക്ക​ള​യി​ലി​രു​ന്ന ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​ല്‍ വെ​ട്ടു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് വി​വ​രം. സ്​​റ്റേ​ഷ​നി​ലെ​ത്തു​മ്ബോ​ള്‍ ഗോ​പാ​ല​കൃ​ഷ്ണ​ന് വ​ല​തു​കൈ​യി​ല്‍ മു​റി​വേ​റ്റ് ര​ക്തം വാ​ര്‍ന്നി​രു​ന്നു.

മ​ക്ക​ള്‍: അ​ജി​ത്, അ​ജി​ത. മ​രു​മ​ക്ക​ള്‍: അ​രു​ണ, റോ​ബ​ര്‍ട്ട് രാ​ജ്. നെ​യ്യാ​ര്‍ഡാം ഇ​ന്‍സ്പെ​ക്ട​ര്‍ ര​ഞ്ചി​ത്കു​മാ​ര്‍, എ​സ്.​ഐ സാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാപ്പ് സാക്ഷിയാകുന്ന സ്വപ്ന സുരേഷിനെ പേടിച്ച് ഭരണ നേതൃത്വം : ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ മറ്റ് മാര്‍ഗ്ഗം ഇല്ലെന്ന തിരിച്ചറിവില്‍ സ്വപ്നയുടെ മനസ്സുമാറ്റം: 10ന് തന്നെ രവീന്ദ്രനെ അറസ്റ്റ്‌ചെയ്യുമെന്ന് സൂചന

തിരുവനന്തപുരം : കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷി ആകുവാന്‍ പോകുന്ന സ്വപ്ന സുരേഷിന്റെ നീക്കത്തില്‍ ഭരണനേതൃത്വത്തിലെ ചിലര്‍ ആശങ്കയുടെ നിഴലിലായി. ഇനിയും രഹസ്യങ്ങള്‍ ഒളിച്ചുവച്ചാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് കേസില്‍ ഉള്‍പ്പെട്ട വമ്പന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തുവാന്‍ സ്വപ്ന സുരേഷ് തയ്യാറായത്. എല്‍.ഡി.എഫ് ഭരണം തീരാന്‍ അഞ്ച് മാസം മാത്രം അവശേഷിക്കെ ഭരണനേതൃത്വത്തില്‍ നിന്ന് ഒരു സഹായവും ഉണ്ടാവില്ല എന്ന് സ്വപ്ന സുരേഷ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭരണത്തില്‍ ഇരിക്കെ […]

You May Like

Subscribe US Now