ഭാ​ഗ്യലക്ഷ്മിയും സംഘവും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും

author

കൊച്ചി : അശ്ലീല യു ട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിം​ഗ് ആര്‍ട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും . സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഭാ​ഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയെ സമീപിക്കുന്നത് .

ബി.ജെ.പി പ്രവര്‍ത്തകരെ ഇരുപതംഗ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി.

ഝാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനെയും ഭാര്യയെയും അജ്ഞാത സംഘം.

വിജയ് പി നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു . ആ നിലയ്ക്ക് മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും ഹൈക്കോടതിയില്‍ വാദിക്കുക. അതേസമയം വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് ശക്തമാക്കിയേക്കും .

ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി: 16കാരന്‍ അറസ്റ്റില്‍

റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച്‌ സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. അടുത്ത കളികളില്‍ ധോണിയും ചെന്നൈ സൂപ്പര്‍കിങ്‌സും ഫോമിലേക്ക് എത്തിയില്ലെങ്കില്‍ മകള്‍ സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി. ഗുജറാത്ത് […]

You May Like

Subscribe US Now