ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും, വംശീയത തുടച്ചുനീക്കാനുള്ള സമയമെന്ന് ജോ ബൈഡന്‍

author

ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളോട് നന്ദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ബൈഡന്റെ പ്രതികരണം.

തിരിച്ചുവരവിനുള്ള സമയമാണിത്, അമേരിക്കയുടെ ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ കിട്ടി. ജനങ്ങളര്‍പ്പിച്ച വിശ്വാസം കാക്കും. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുള്ള സമയമാണ് മുന്നിലുള്ളത്. ആക്രോശങ്ങള്‍ മാറ്റിവച്ച്‌ പരസ്പരം മനസ്സിലാക്കണമെന്നും ബൈഡന്‍ വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിയെ നേരിടുന്നതിനാവും പുതിയ ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയെന്ന സൂചനയും ബൈഡന്‍ നല്‍കുന്നു. കോവിഡ് മഹാമാരിയെ നേരിടാന്‍ ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും. വെള്ളിയാഴ്ച ഈ സമിതി നിലവില്‍ വരും ബൈഡന്‍ വ്യക്തമാക്കുന്നു. സാധ്യതകളുടെ രാജ്യമാണ് അമേരിക്ക, അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമല ഹാരിസിന്റെ വിജയത്തെയും ബൈഡന്‍ അഭിനന്ദിച്ചു. കുടിയേറ്റക്കാരുടെ മകളാണ് വൈസ് പ്രസിഡന്റായിരിക്കുന്നത് എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍.

അമ്മ ശ്യാമള ഗോപാലന്‍ അടക്കമുള്ളവരുടെ ത്യാഗങ്ങള്‍ സ്മരിച്ചായിരുന്നു കമല ഹാരിസിന്റെ ആദ്യപ്രതികരണം. പുതിയ പ്രഭാതമാണ്, അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചു. തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. നാലുവര്‍ഷം ജനങ്ങള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടി മുറിവുണക്കുന്ന ഐക്യത്തിന്റെ വക്താവാണ് ബൈഡനെന്നും കമല ഹാരിസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്;ബിജുരാജിന് ജാമ്യം ലഭിച്ചത് വിവാദത്തിലേക്ക്

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം നല്‍കാത്തതിനാല്‍ ബിജുരാജിന് ജാമ്യം ലഭിച്ചത് വിവാദത്തിലേക്ക് . സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശയും അംഗീകരിച്ചിട്ടില്ല . അന്വേഷണം ധനകാര്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരിലേക്ക് നീങ്ങിയെപ്പോഴാണ് അന്വേഷണം വഴിമുട്ടിയത്.ട്രഷറിയില്‍ നിന്ന് പ്രതി 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു .

You May Like

Subscribe US Now