ജനീവ: പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കയും.അന്താരാഷ്ട്ര ഭീകരന്മാര്ക്കും സംഘടനകള്‍ക്കുമെതിരെ ഉടന്‍ നടപടി എടുക്കണമെന്ന ആവശ്യമാണ് ഇരു രാജ്യങ്ങളും ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയുടെ നിരന്തരമായ ആവശ്യത്തിനെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തിയത്. 2008ലെ മുംബൈ ആക്രമണത്തിലും 2016ലെ പത്താന്‍കോട്ട് ആക്രമണത്തിലും ബന്ധമുള്ള എല്ലാവര്‍ക്കുമെതിരെ ഉടന്‍ നപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്തോ-അമേരിക്കന്‍ സംയുക്ത പ്രതിരോധ സമിതിയോഗത്തിന്റെ 17-ാം മത് യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.
പാകിസ്താന് എത്രയും പെട്ടന്നും, സ്ഥിരമായതും ഇനി വീണ്ടും ഭീകരരെ പ്രവര്‍ത്തിക്കാന നുവദിക്കാത്തതുമായ നടപടിയാണ് എടുക്കേണ്ടതെന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരി ക്കുന്നത്. പാകിസ്താനാണ് അല്ഖ്യ്ദ, ഐ.എസ്, ലഷ്ക്കര്‍, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുന്നതെന്ന അമേരിക്കയുടെ കണ്ടെത്തലും പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
പാകിസ്താന് ഭീകരപ്രവര്‍ത്തനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന രാജ്യമാണ്. ഇന്ത്യയുടെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്താന് ഇതുവരെ തടയിട്ടിട്ടില്ല. ഇതെല്ലാം തെളിവുസഹിതം ഇന്ത്യ യു.എന്‍ സുരക്ഷാ സമിതിയില്‍ വച്ചതിന്റെ പേരില്‍ പാകിസ്താനെതിരെ അന്താരാഷ്ട്ര നടപടികള്‍ക്കുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.