മുംബൈ: ഭീമ-കൊറേഗാവ് കേസില്‍ ബൈഖുള ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ അഭിഭാഷക സുധ ഭരദ്വാജിെന്റ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി. ഹൃദയസംബന്ധമായ രോഗവും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുള്ളതിനാല്‍ കോവിഡ് പകര്‍ച്ച സാധ്യതയും ചൂണ്ടിക്കാട്ടി ആദ്യം എന്‍.െഎ.എ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.
എന്‍.െഎ.എ കോടതി അപേക്ഷ തള്ളിയതോടെ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സുധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ ഒാഫിസറുടെ റിപ്പോര്‍ട്ടും ജയില്‍പുള്ളികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുവെന്നും ആവശ്യമെങ്കില്‍ വരവര റാവുവിനെപ്പോലെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകരുടെ ഉറപ്പും പരിഗണിച്ച് ജസ്റ്റിസുമാരായ ആര്.ഡി ധനുക്ക, വി.ജി ബിഷ്ത് എന്നിവരുടെ ബെഞ്ചാണ് വിധിപറഞ്ഞത്.
സുധ ഭരദ്വാജിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ചികിത്സയ്ക്കായുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് കോടതിയില്‍ വ്യക്തമാക്കി.