മകളുടെ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊന്നു, യുവതി രക്ഷപെട്ടത് തലനാരിഴക്ക്; അച്ഛനും അമ്മയും സഹോദരനും അറസ്റ്റില്‍

author

ഹൈദരാബാദ്: യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഹേമന്ദ് കുമാര്‍(28) ആണ് ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ചത്. സംഭവത്തില്‍ ഭാര്യ അവന്തി റെഡ്ഡി(23)യുടെ പിതാവ് ഡി ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന എന്നിവരുള്‍പ്പെടെ 14 പേരെയാണ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 24ന് കൊലപാതകം നടന്നതായാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസവും. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ ജൂണ്‍ 10നാണ് ഹേമന്ദും അവന്തിയും വിവാഹിതരായത്. പിന്നാലെ ഹൈദരാബാദിലേക്ക് എത്തി ഇവര്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു.

ഇവര്‍ ഹൈദരാബാദിലുണ്ടെന്ന് മനസിലാക്കിയ അവന്തിയുടെ കുടുംബം ഇവരെ വധിക്കാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു. വാടക വീട്ടില്‍ നിന്ന് ഗുണ്ടാ സംഘം ഇവരെ വലിച്ചിഴച്ച്‌ കാറില്‍ കൊണ്ടുപോയി. ഇടയ്ക്ക് വഴിയില്‍ വെച്ച്‌ കാറ് മാറുന്നതിന് ഇടയില്‍ അവന്തി ഓടി രക്ഷപെടുകയും, പൊലീസിന്റെ പക്കലെത്തുകയും ചെയ്തു. എന്നാല്‍ ഹേമന്ദിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി ; എസ് ഐ അറസ്റ്റില്‍

കൊച്ചി: വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം മുളന്തുരുത്തിയില്‍ എസ് ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്.ഐ പിടിയിയിലായത് . വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദം സ്ഥാപിച്ചു. അതിനു ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യ പീഡനത്തിനു ശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് […]

You May Like

Subscribe US Now