മണ്ണുത്തി ദേശീയപാത ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി

author

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത​ക​ളു​ടെ പ്ര​വൃ​ത്തി​ക​ള്‍ മാ​ര്‍​ച്ചി​നു ​മു​മ്ബ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. പാ​ല​ക്കാ​ട്​ എം.​പി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ ന​ല്‍​കി​യ ക​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ അദ്ദേഹത്തിന്റെ പ്രതികരണം.

മു​ട​ങ്ങി​ക്കി​ട​ന്ന വ​ട​ക്കു​ഞ്ചേ​രി മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ള്‍ ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​കും. കൊ​ച്ചി സേ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ വ​ട​ക്ക​ഞ്ചേ​രി മു​ത​ല്‍ മ​ണ്ണു​ത്തി വ​രെ പ​ണി പൂ​ര്‍​ത്തി​യാ​വാ​ത്ത​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. കു​തി​രാ​നി​ല്‍ നി​ര്‍​മി​ച്ച തു​ര​ങ്ക​ത്തിന്റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ണ​മാ​യി​ട്ടി​ല്ല. താ​ണാ​വ് നാ​ട്ടു​ക​ല്‍ ദേ​ശീ​യ​പാ​ത 966ന്റെ പ​ണി​ക​ള്‍ 2021 ഫെ​ബ്രു​വ​രി‍യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും.

ഇ​വി​ടെ 47 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​ട്ടു​ണ്ട്. പാ​ത പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തോ​ടെ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ രൂക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​തി​വാ​ണ്. ഇ​രു​ദേ​ശീ​യ​പാ​ത​ക​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി താ​ണാ​വ് മു​ത​ല്‍ ച​ന്ദ്ര​ന​ഗ​ര്‍ വ​രെ ബൈ​പാ​സ് റോ​ഡും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഭാ​ര​ത്​​മാ​ല പ​രി​യോ​ജ​ന പ​ദ്ധ​തി​യി​ലാ​ണ് ഇ​ത്​ ന​ട​പ്പാ​ക്കു​ക.

മ​ണ്ണാ​ര്‍​ക്കാ​ട്ടു​ നി​ന്ന് അ​ട്ട​പ്പാ​ടി വ​ഴി കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക്​ പു​തി​യ ദേ​ശീ​യ​പാ​ത നി​ര്‍​മി​ക്കു​ന്ന​തിന്റെ സാ​ധ്യ​ത സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചു​വ​രു​ക​യാ​ണെ​ന്നും നി​തി​ന്‍ ഗ​ഡ്​​ക​രി മ​റു​പ​ടി​യി​ല്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 59 ലക്ഷത്തിലെത്തി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷത്തിലെത്തി. രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം കുറയുമ്ബോഴും, മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര ,ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറയുന്നുണ്ട്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 82 ശതമാനമാനത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 17,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 416 പേരാണ് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 13,00,757 ആയി. 9,92,806 […]

You May Like

Subscribe US Now