പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഇരിക്കെ മരണമടഞ്ഞ പി.വി. മത്തായിയുടെ മരണം സിബിഐ അന്വേഷണത്തോടെ കൊലപാതകമാണെന്ന് തെളിയുന്നതായി സൂചന. കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച പത്തനംതിട്ട ചിറ്റാറില്‍ നടന്ന മരണം ആത്മഹത്യ ആണെന്ന വനംവകുപ്പിന്റെ നിലപാടിന് വിരുദ്ധമായ വസ്തുതകള്‍ സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആരോപണ വിധേയരായ പ്രദീപ്കുമാര്‍, അനില്‍കുമാര്‍, സന്തോഷ്, പ്രദീപ്കുമാര്‍ ഇ.ബി, പി. പ്രദീന് എന്നീ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 28നാണ് ഏഴംഗ വനപാലക സംഘം മത്തായിയെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് പോകുന്നത്. വനത്തില്‍ മൃഗവേട്ട നടത്തിയെന്ന ആരോപണമാണ് സംഘം മത്തായിക്കെതിരെ ഉന്നയിച്ചത്. ഇവര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ പിന്നീട് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മത്തായിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുവാന്‍ കുടുംബം തയ്യാറായില്ല. നീതിക്കായി പോരാടിയ കുടുബം ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. സിബിഐ യുടെ നേതൃത്വത്തില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. സിബിഐ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മുന്‍പ് രേഖപ്പെടുത്തിയതില്‍ കൂടുതല്‍ മുറിവുകള്‍ മത്തായിയുടെ ശരീരത്തില്‍ കണ്ടെത്തി. ഇതിനിടെ കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ രക്ഷിക്കുവാന്‍ ഇവരെ തിടുക്കപ്പെട്ട് വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം നടത്തിയത് വിവാദമായിരുന്നു. കേസില്‍ ആരോപണ വിധേയര്‍ ആയവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ജീവനക്കാരുടെ മൊഴികള്‍ പലതും പരസ്പരബന്ധം ഇല്ലാത്തത് സി-ആപ്റ്റില്‍ വീണ്ടും എന്‍.ഐ.എ പരിശോധന
Wed Sep 23 , 2020
തിരുവനന്തപുരം ഖുറാന് ഇറക്കുമതിയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ സി-ആപ്റ്റ് ജീവനക്കാര്‍. പരസ്പര വിരുദ്ധ മൊഴിയില്‍ തെളിവ് ശേഖരിക്കുവാന്‍ എന്‍ഐഎ സംഘം ഇന്ന് വീണ്ടും സി-ആപ്റ്റില്‍ എത്തി. എന്‍ഐഎ യുടെ ടെക്നിക്കല്‍ സംഘവും ഇന്ന് പരിശോധനക്ക് എത്തിയിട്ടുണ്ട്. സി-ആപ്റ്റില്‍ നിന്ന് ഖുറാനുമായി മലപ്പുറത്തേക്ക് പോയ വാഹനത്തിന്റെ ജി.പി.എസ്. സംവിധാനം തൃശ്ശൂരില്‍ വച്ച് തകരാറിലായത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് വ്യത്യസ്ത മറുപടി സി-ആപ്റ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇത് സംബന്ധിച്ച് വാഹനത്തിന്റെ […]
