മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

author

കാസര്‍കോട്: മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പെര്‍ള അജിനടുക്കയിലെ സുശീല(38)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ജനാര്‍ദന(45)യെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

കൂലിപ്പണിക്കാരനായ ജനാര്‍ദന ജോലിക്കുശേഷം മദ്യപിച്ചെത്തുന്നത് പതിവായിരുന്നു. മദ്യപിച്ചെത്തിയ ജനാര്‍ദനയും സുശീലയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി ജനാര്‍ദനയെ കസ്റ്റഡിയിലെടുത്തു.

Stories you may Like

മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ കൂടുതല്‍ അന്വേഷണം മൃതദേഹപരിശോധനയ്ക്കുശേഷം നടത്തുമെന്നും പൊലീസ് അറിയിച്ചു. മക്കള്‍: കീര്‍ത്തിരാജ്, പൃഥ്വിരാജ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്

സാക്ഷരതയില്‍ തലയുയര്‍ത്തി വീണ്ടും കേരളം. 96.2% സാക്ഷരതാ നിരക്കുമായി രാജ്യത്ത് നാം ഒന്നാമത് തന്നെ. ഡല്‍ഹി (88.7%), ഉത്തരാഖണ്ഡ് (87.6%), ഹിമാചല്‍ പ്രദേശ് (86.6%), അസം (85.9%) എന്നിവയാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്‌ഒ) സാംപിള്‍ പഠനത്തില്‍ രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7%. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് മുന്നില്‍. ദേശീയതലത്തില്‍ പുരുഷന്മാര്‍: 84.7%. സ്ത്രീകള്‍: 70.3%. കേരളത്തില്‍ പുരുഷന്മാര്‍ 97.4%, സ്ത്രീകള്‍ 95.2%. […]

You May Like

Subscribe US Now