മദ്രാസ് ഐഐടിയില്‍ ഫാത്തിമ ജീവനൊടുക്കിയിട്ട് ഒരു വര്‍ഷം ; ഒന്നും തെളിയിക്കാനാവാതെ അന്വേഷണം

author

കൊല്ലം: മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ലത്തീഫ് എന്ന പെണ്‍കുട്ടി ജീവനൊടുക്കിയിട്ട് ഒരു വര്‍ഷം… കേസില്‍ ഇതുവരെയും ഒരു തെളിവും കിട്ടിയില്ല.

തന്റെ മരണത്തിന് കാരണക്കാരന്‍ ഐഐടിയിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫാത്തിമ എഴുതിയിരുന്നു. എന്നാല്‍ ആരോപണ വിധേയര്‍ ഐഐടിയിലെ ജോലിയില്‍ തുടരുകയാണെന്ന് പിതാവ് ലത്തീഫ് പറയുന്നു.

ഐഐടിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്ന കൊല്ലം രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ കീലോംതറയില്‍ ഹൗസില്‍ ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്ബതിനാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തുമാസത്തിലധികമായി സിബിഐയ്ക്ക് അന്വേഷണം വിട്ടുനല്‍കിയിട്ട്. സുദര്‍ശന്‍ പത്മനാഭനെ കൂടാതെ ഐഐടിയിലെ മറ്റ് രണ്ട് അധ്യാപകര്‍ക്ക്‌ എതിരെ കൂടി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണ വിധേയര്‍ ആയവരെല്ലാം ഇപ്പോഴും ഐഐടിയില്‍ തുടരുകയാണ്. തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ഫാത്തിമയുടെ പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിഹാറില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകള്‍

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ മഹാസഖ്യത്തിന് വ്യക്തമായ ലീഡ്. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം അനുസരിച്ച്‌ മഹാസഖ്യം 124 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പേ നൂറിലേറെ സീറ്റുകളില്‍ മഹാസഖ്യം ലീഡ് പിടിച്ചു. എന്‍ഡിഎ 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എട്ട് സീറ്റുകളില്‍ ഇടത് […]

You May Like

Subscribe US Now