‘മനു അങ്കിളിലെ’ ബാലതാരവും മമ്മൂട്ടിയും; സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ താരതമ്യം ചെയ്യല്‍

author

മലയാളികള്‍ മാത്രമല്ല സിനിമാലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ് മമ്മൂക്കയുടെ ലൂക്ക്. മോഹന്‍ലാല്‍ ആരാധകര്‍ പോലും സമ്മതിക്കുന്ന മമ്മൂക്കയുടെ ചെറുപ്പം തികച്ചും ചര്‍ച്ചയാവേണ്ടത് തന്നെ. അതുകൊണ്ടുതന്നെ കാലം കൂടൂന്തോറും മമ്മൂട്ടിയുടെ പ്രായം കുറഞ്ഞുവരുകയാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഒപ്പം മകളായും മകനായും അഭിനയിച്ചവര്‍ക്ക് ഇന്ന് കാഴ്ചയില്‍ മമ്മൂട്ടിയേക്കാള്‍ പ്രായം തോന്നിക്കും.

ഇപ്പോള്‍ അതിന്റെ രസകരമായൊരു ഉദാഹാരണമായിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഒരു ചിത്രം. മനു അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ബാലതാരമായി അഭിനയിച്ച കുര്യച്ചന്‍ ചാക്കോയുടെ ഫോട്ടോയും അതുകൊണ്ടുള്ള ട്രോളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എന്നാല്‍ ഇത്തരം ട്രോളുകള്‍ ശെരിയല്ലെന്നും ഇതൊക്കെ ബോഡിഷൈമിങ്ങിന് തുല്യമാണെന്നും വിമര്‍ശിക്കുന്നവരുമുണ്ട് .മമ്മൂട്ടി മേക്കപ്പിലാണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും മഴ നനഞ്ഞാലോ കഴുകിയാലോ പോകുന്നതാണ് ആ സൗന്ദര്യം എന്നുമുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. ഈ ചിത്രത്തില്‍ അഭിനയിച്ച കുര്യച്ചന്‍ ചാക്കോ എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു മനു അങ്കിള്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്ന കുട്ടികളെ വേണം എന്ന പത്രപരസ്യം കണ്ടിട്ടാണ് വീട്ടുകാര്‍ ഓഡീഷന് കൊണ്ടുപോയതെന്ന് കുര്യച്ചന്‍ ചാക്കോ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; കൊ​ട്ടി​ക്ക​ലാ​ശം നി​ര്‍​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

തിരുവനന്തപുരം : കോ​വി​ഡ് വ്യാപനം നിലനില്‍ക്കെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ​സ​മാ​പ​ന​ത്തോ​ടനു​ബ​ന്ധി​ച്ച്‌ ന​ട​ത്താ​റു​ള്ള കൊ​ട്ടി​ക്ക​ലാ​ശം നി​ര്‍​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍. ഡി​സം​ബ​ര്‍ എ​ട്ടി​ന് ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്തപു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ലപ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശം. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് ഷോ​യ്ക്കും വാ​ഹ​ന റാ​ലി​ക്കും പ​ര​മാ​വ​ധി മൂ​ന്ന് വാ​ഹ​നങ്ങ​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യും […]

Subscribe US Now