മയക്കുമരുന്ന് കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു

author

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ബിനീഷിന്റെ കൂട്ടാളിയും ലഹരിക്കടത്തില്‍ നേരത്തെ അറസ്റ്റിലാവുകയും ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപിന് മലയാള സിനിമയിലെ പ്രമുഖരമായി ബന്ധമുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ചിലര്‍ക്കും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

അനൂപിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് കരുതുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍ സി ബി) ബംഗളൂരു യൂണിറ്റ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഈ വിവരങ്ങള്‍ എന്‍സിബിയുടെ കൊച്ചി യൂണിറ്റിന് കൈമാറുകയും ചെയ്തു.

സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നിലവില്‍ ബംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കൊച്ചിയിലെ നിശാപര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഇതേക്കുറിച്ചും എന്‍ സി ബി അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിദേശത്തുനിന്നുള്ള പണം വരവ് കുത്തനെ കുറയും, അടുത്ത വര്‍ഷം പ്രവാസികള്‍ അയയ്ക്കുന്ന തുക 9 ശതമാനം ഇടിയുമെന്ന് ലോകബാങ്ക്

മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്ബതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2020ല്‍ ഇന്ത്യയിലേ പ്രവാസികള്‍ വഴിയുള്ള പണം വരവ് 7600 കോടി ഡോളര്‍ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്ന് ലോകബാങ്ക് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പതു ശതമാനം കുറവു വരുമ്ബോഴും വിദേശത്തുനിന്നുള്ള പണംവരവില്‍ ഇന്ത്യ തന്നെയായിരിക്കും മുന്നില്‍. ചൈന, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത് […]

You May Like

Subscribe US Now