മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എന്‍സിബി കസ്റ്റഡിയില്‍

author

ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണ്ണായക നീക്കവുമായി നാര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ എടുത്തു.

കസ്റ്റഡിയിലെടുത്ത ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി എന്‍സിബി ഓഫീസിലേക്ക് കൊണ്ടു പോയി. മയക്കുകരുന്ന് കേസില്‍ ആദ്യം നടപടികള്‍ ആരംഭിച്ചത് എന്‍സിബി ആയിരുന്നു. അനൂപ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിച്ചത്ത് കൊണ്ടു വന്നതും തുടര്‍ന്ന് ബിനീഷ് അടക്കമുള്ള പ്രതികളുടെ അറസ്റ്റിലേക്ക് നടപടികള്‍ എത്തിയതും എന്‍സിബിയുടെ കണ്ടെത്തലുകളെ തുടര്‍ന്നായിരുന്നു.

എന്നാല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേടുകളും ബിനാമി ഇടപാടുകളും അന്വേഷിക്കുന്നതിനായി ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മയക്കുമരുന്ന് കേസിലെ ബിനാമി ഇടപാടുകളും ഇഡി പരിശോധിച്ചിരുന്നു. കേസില്‍ ബിനീഷിനെതിരെ തെളിവുകള്‍ ബലപ്പെട്ടതോടെയാണ് ഇഡി നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിജിലന്‍സ് വീട്ടിലെത്തിയത് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍, നീക്കം മുന്‍കൂട്ടി കണ്ട് മുന്‍മന്ത്രി ആശുപത്രിയില്‍ : വിജിലന്‍സ് നീക്കം ചോര്‍ന്നതായി സംശയം

കൊ​ച്ചി: പാലാരിവട്ടം പാലം അഴിമതി കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മു​ന്‍​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് സം​ഘ​മെ​ത്തി​യ​ത് അ​റ​സ്റ്റ് ചെ​യ്യാ​നെന്ന് സൂചന. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ശ്യാം ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തം​ഗ സം​ഘ​മാ​ണ് മു​ന്‍​മ​ന്ത്രി​യു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. വ​ന്‍​പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം വീ​ട്ടി​ലി​ല്ലെ​ന്നും ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റി​യ​ത്. ഈ […]

You May Like

Subscribe US Now