മറഡോണയുടെ വിയോഗം : കേരള കായിക മേഖലയില്‍ രണ്ട് ദിവസം ദുഃഖാചരണം

author

തിരുവനന്തപുരം: മറഡോണയുടെ മരണം കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ ഉലച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി അദ്ദേഹം വിടപറഞ്ഞത്.

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്.

ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്നും മന്ത്രി ഇപി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.മറഡോണയുടെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരുഭൂമിയില്‍ 'നിഗൂഢ' ലോഹസ്തംഭം ഉപേക്ഷിച്ച്‌ അന്യഗ്രഹ ജീവികള്‍? അത്ഭുതത്തോടെ ശാസ്ത്രലോകം

ലോസ്‌ആഞ്ചലസ് : അമേരിക്കയിലെ യൂട്ടയില്‍ കണ്ടെത്തിയ അജ്ഞാതമായ ഒരു ലോഹ സ്തംഭത്തിന് പിന്നിലുള്ള രഹസ്യം തിരയുകയാണ് ശാസ്ത്രലോകം. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് ലോഹനിര്‍മിതമായ കൂറ്റന്‍ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടി നീളത്തില്‍ ത്രികോണാകൃതിയിലാണ് സ്തംഭം നില്‍ക്കുന്നത്. വിജനമായ മരുപ്രദേശത്ത് ഇത്തരമൊരു ലോഹ സ്തംഭം എവിടെ നിന്നു വന്നുവെന്നും ആര് കൊണ്ട് വച്ചു എന്നുമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്. മണ്ണില്‍ കൃത്യമായി ഉറപ്പിച്ച നിലയിലാണ് സ്തംഭം. അതിനാല്‍ […]

You May Like

Subscribe US Now