മലപ്പുറം: നിലമ്ബൂര്‍ പോത്തുകല്ലില്‍ ഭൂദാനം പനങ്കയത്ത് രഹനയും മൂന്നു മകക്കളും മരിച്ച സംഭവം കുടുംബനാഥനും ജീവനൊടുക്കി. രഹനയുടെ ഭര്‍ത്താവ് തൊട്ടിമുടി മുതുപുരയിടത്ത് വിനീഷിനെ (36)യാണ് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് രഹ്ന(34)യെ തൂങ്ങിമരിച്ച നിലയലും മക്കളായ ആദിത്യന് (13), അര്ജുന് (11), അനന്തു (7) എന്നിവരെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയിലും കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ വിനീഷ് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
രഹനയുടെയും മക്കളുടെയും മരണത്തിനു പിന്നില്‍ വിനീഷ് ആണെന്ന് ആരോപിച്ച് രഹ്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു.