മണ്ണുത്തി: തിരുവോണ നാളില്‍ മാടക്കത്തറയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ കിളിര്ത്തുവീട്ടില് പ്രസാദ് എന്ന രാമു (29) നെല്ലങ്കര കല്ലിപ്പറമ്ബില് ശിജാസ് (25) അഞ്ചേരി കാച്ചേരി പള്ളിപ്പറമ്ബില്‍ നിജോ (25) വില്ലടം മുറ്റിശ്ശേരി ശരത് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരുവോണ നാളില്‍ കാറില്‍ തേറമ്ബത്ത് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്ന് പേരെ ആക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. ഈ കേസിലെ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാരകായുധങ്ങളും കാറും പൊലീസ് കണ്ടെത്തി. സി.ഐ എം. ശശിധരന്‍പിള്ള, എസ്.ഐ കെ. പ്രദീപ്കുമാര്‍, കെ.കെ. സുരേഷ്കുമാര്‍, സി.പി.ഒമാരായ എന്‍. രഞ്ജിത്ത്, ടി.പി. രാജേഷ്, ശ്യാംരാജ്, രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.