മാതൃഭൂമി സാഹിത്യ പുരസ്കാരം കവി കെ സച്ചിദാനന്ദന്

author

തിരുവനന്തപുരം: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് കവി സച്ചിദാനന്ദന്‍ അര്‍ഹനായി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സക്കറിയ, സാറാ ജോസഫ്, സന്തോഷ് എച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ് പുരസ്‍കാരം നിര്‍ണയിച്ചത്.

മലയാളത്തിലെ മികച്ച കവികളിലൊരാളും സിനിമാ ഗാനരചയിതാവുമാണ് കെ സച്ചിദാനന്ദന്‍. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്ന സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2010-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ട അം ഗത്വം നല്‍കി ആദരിച്ചു. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ‘മറന്നുവെച്ച വസ്തുക്കള്‍’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്‍്റെ എഡിറ്ററായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു‌

പാ​റ്റ്ന: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് നി​തീ​ഷ് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഫാ​ഗു ചൗ​ഹാ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കേ​ന്ദ്ര അ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 125 അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് എ​ന്‍​ഡി​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​ത്. ബി​ജെ​പി​ക്ക് 74 സീ​റ്റും ജെ​ഡി-​യു​വി​ന് […]

You May Like

Subscribe US Now