മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ കള്ളപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

author

തിരുവനന്തപുരം:മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കള്ള പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രത്യേക ലക്ഷ്യത്തോടെ വാര്‍ത്ത ചമയ്ക്കുന്നു. സ്വര്‍ണക്കടത്ത് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് പറഞ്ഞ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഈ സ്ഥലംമാറ്റം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. പിന്നീട് തന്റെ ഓഫീസില്‍ നിന്നും പ്രതികളെ വിളിച്ചു എന്ന് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മാധ്യമ വാര്‍ത്തകളില്‍ പക്ഷപാതിത്വമുണ്ട്. ഇതിനുപിന്നില്‍ രാഷ്ട്രീയമുണ്ട്. അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു. ഇത് മാധ്യമ ധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് വാര്‍ത്താസമ്മേളനം നടത്തി പറയാറുണ്ട്. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല.മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനം വേണ്ടെന്നുവച്ചത് വലിയ വിവാദമാക്കി. കൊവിഡ് കാലത്ത് തുടര്‍ച്ചയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ പി ആര്‍ വര്‍ക്ക് എന്നു പറഞ്ഞ് അപമാനിച്ചു. മന്ത്രിസഭാ യോഗ ശേഷം വാര്‍ത്താസമ്മേളനം നടത്താത്തത് ഒളിച്ചോട്ടം ആയി ചിലര്‍ വ്യാഖ്യാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒരു പൊലിസ് സ്റ്റേറ്റായി മാറുമെന്ന് കേരളത്തിലെ ഒരു മാധ്യമം ദേശീയ തലത്തില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലര്‍ത്താന്‍ കുറേ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ധ​ന​മ​ന്ത്രി ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍. ഇ​ന്ത്യയ്​ക്ക​ക​ത്ത് കൊ​ടു​ക്കു​ന്ന പ​ലി​ശ​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് കി​ഫ്ബി പു​റ​ത്തുനി​ന്ന് വാ​യ്പ​യെ​ടു​ക്കു​ന്ന​ത്. ധ​ന​കാ​ര്യമ​ന്ത്രി എ​ന്ന നി​ല​യി​ല്‍ ഇ​തി​ന് മ​റു​പ​ടി പ​റ​യാ​ന്‍ ഐ​സ​ക് ത​യാ​റാ​ക​ണം. ത​ന്‍റെ പ​ല ചോ​ദ്യ​ങ്ങ​ള്‍​ക്കും കി​ഫ്ബി മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി​യാ​ണ് കി​ഫ്ബി​യു​ടെ വാ​യ്പ​യെ​ന്ന് അ​ദ്ദേ​ഹം പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് തെ​റ്റാ​ണെ​ന്ന് […]

You May Like

Subscribe US Now